മു​ഫ്തി നൂ​ര്‍ വാ​ലി മെഹ്സൂദ് പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 

മു​ഫ്തി നൂ​ര്‍ വാ​ലി മെഹ്സൂദ് പാ​ക് താ​ലി​ബാ​ന്‍ ത​ല​വന്‍

</p>കാ​ബൂ​ള്‍: മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്സൂ​ദി​നെ പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. </>

അ​മേ​രി​ക്ക​യു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​മാ​ന്‍​ഡ​ര്‍ മു​ല്ല ഫ​സ​ലു​ള്ള​യ്ക്കു പ​ക​ര​ക്കാ​ര​നായാണ്‌ മെ​ഹ്സൂ​ദി​നെ തെരഞ്ഞെടുത്തത്. താ​ലി​ബാ​ന്‍ കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്നാ​ണ് സൗ​ത്ത് വ​സീ​രി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ മെ​ഹ്സൂ​ദി​നെ തെരഞ്ഞെടുത്തത്.

2014ല്‍, എ​ട്ട് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ​നി​ന്നും ര​ക്ഷ​പെ​ട്ട​യാളാണ് മു​പ്പ​ത്തി​യൊ​ന്‍​പ​തു​കാ​ര​നാ​യ മെ​ഹ്സൂദ്. നി​ല​വി​ല്‍ മെ​ഹ്സൂ​ദ് എ​വി​ടെ​യാ​ണ​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​റി​വി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂചന.

Back to top button