ടാറ്റയുടെ കോംപാക്ട് എസ്‍യുവി നെക്സൺ വിപണിയിലവതരിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടാറ്റയുടെ പുതിയ കോംപാക്ട് എസ്‍യുവി നെക്സൺ വിപണിയിലവതരിച്ചു.

പെട്രോൾ ബേസ് മോഡലുകൾക്ക് 5.85 ലക്ഷവും ടോപ്പ് എന്‍റ് ഡീസൽ മോഡലിന് 9.45 ലക്ഷവുമാണ് ഡൽഹി എക്സ്ഷോറൂം വില. XE, XM, XT, XZ and XZ+ എന്നിങ്ങനെ അഞ്ച് വേരിയന്‍റുകളായി അവതരിച്ചിരിക്കുന്ന ഈ സബ്-ഫോർ മീറ്റർ എസ്‍യുവിക്ക് രണ്ട് എൻജിൻ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്.

110 പിഎസ് കരുത്തും 170എൻഎം ടോർക്കുമുള്ള 1.2ലിറ്റർ റെവട്രോൺ പെട്രോൾ എൻജിനും 110 പിഎസ് കരുത്തും 260 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ റെവടോർക്ക് ഡീസൽ എൻജിനുമാണ് നെക്സണിലെ പവർഹൗസ്.

6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് നിലവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉടൻ തന്നെ എഎംടി കൂടി ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 ബ്ലൂ, റെഡ്, സിൽവർ, വൈറ്റ്, ഗ്രെ എന്നീ അഞ്ച് ആകർഷക നിറങ്ങളിലായിരിക്കും നെക്സൺ ലഭ്യമാവുക.
അർബൻ ഡിസൈൻ പിന്തുടർന്ന് കൊണ്ട് ഈ സെഗ്മെന്‍റിലെ തന്നെ മികച്ച ഫീച്ചറുകളാണ് നെക്സണിൽ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ് ഓട്ടോ, വോയിസ് കമാൻഡ് എന്നിവയടക്കമുള്ള 6.5 ഇഞ്ച് ടച്ച്ക്രീൻ സിസ്റ്റം, ഫ്രണ്ട് ആം റെസ്റ്റ്, ഡോർ സ്റ്റോറേജ്, പുഷ് ബട്ടൺ സ്റ്റാർട്ട്, സ്മാർട്ട് കീ എൻട്രി, പ്രൊജക്ടർ ഹെഡ് ലാമ്പ് തുടങ്ങിയവയാണ് സെക്സണിലെ മുഖ്യ സവിശേഷതകൾ.

കടുത്ത മത്സരങ്ങൾ നേരിടുന്ന കോംപാക്ട് എസ്‍യുവി സെഗ്മെന്‍റിലേക്ക് മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായ് ക്രേറ്റ, ഫോഡ് ഇക്കോസ്പോർട്ട്, റിനോ ഡസ്റ്റർ എന്നിവയുമായി കൊമ്പുകോർക്കാനാണ് ടാറ്റ നെക്സൻ എത്തിയിരിക്കുന്നത്.

Back to top button