കുറ്റകൃത്യം (Crime)

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കല്ലറ പാങ്ങോട് മൂലേപ്പാർഡം വാർഡിൽ താമസക്കാരനായ സംസം മൻസിലിൽ എസ് താജുദ്ദീൻ (38) ആണ് പിടിയിലായത്.

തിരുവനന്തപുരം: മദ്രസയിൽ താമസിച്ച് പഠിക്കുകയായിരുന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് ആണ് സംഭവം.

കല്ലറ പാങ്ങോട് മൂലേപ്പാർഡം വാർഡിൽ താമസക്കാരനായ സംസം മൻസിലിൽ എസ് താജുദ്ദീൻ (38) ആണ് പിടിയിലായത്. രണ്ടര വർഷമായി ഇയാൾ ഒളിവിലായിരുന്നു.

2017ലാണ് മദ്രസാ അധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിച്ച വിവരം പുറത്ത് വരുന്നത്. പീഡനത്തിനിരയായ വിദ്യാർത്ഥികളിൽ ഒരാൾ വിവരം വീട്ടിൽ അറിയിച്ചതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെ അധ്യാപകൻ മുങ്ങുകയായിരുന്നു.

ഒളിവിൽ കഴിയവെ മൊബൈൽ നമ്പറുകൾ മാറ്റിയാണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags
Back to top button