സംസ്ഥാനം (State)

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ കേരള സർവകലാശാലയിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോൺസണെയാണ് സസ്പെൻഡ് ചെയ്തത്.

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കേരള സർവകലാശാലയിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോൺസണെയാണ് സസ്പെൻഡ് ചെയ്തത്. ജോൺസൺ മോശമായി പെരുമാറുന്നവെന്ന് കാണിച്ച് വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

പരാതിയിൽ അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലയുടെ നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എം.എസ്.സി വിദ്യാർത്ഥികളാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്.

Tags
Back to top button