പതിമൂന്നുകാരനെ പീഡിപ്പിച്ചു അധ്യാപികയ്ക്കു 20 വർഷം തടവ്

പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വർഷം തടവുശിക്ഷ

വാഷിങ്ടൻ: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി.

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാദമിയിലെ അധ്യാപികയായ ബ്രിട്ട്നി സമോറ അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അശ്ലീല സന്ദേശമയയ്ക്കുക, ക്ലാസ്മുറിയിൽ മറ്റൊരു വിദ്യാർത്ഥി നോക്കിനിൽക്കുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവയായിരുന്നു അധ്യാപികയ്ക്കെതിരെയുള്ള പരാതി.

കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കൺട്രോൾ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കൾക്കു വിവരം ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുൾപ്പെടെ കുട്ടികളുടെ ഫോണിലേക്ക് ലഭിക്കുന്ന സംശയാസ്പദമായ മെസ്സേജുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവയെപ്പറ്റി മാതാപിതാക്കൾക്ക് അറിയിപ്പ് നൽകുന്ന ആപ്പാണിത്.

ഇതിന് മുമ്പും അധ്യാപികയുടെ പെരുമാറ്റത്തതിൽ അസ്വാഭാവികതയുള്ളതായി കുട്ടികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ നടപടിയെടുക്കാനായില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Back to top button