ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം

ആക്രമണത്തിൽ 53 സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 53 സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. 10 ഓളം പേർക്ക് അതീവ ഗുരതരമായി പരുക്കേറ്റതായും വിവരമുണ്ട്.

മെനക പ്രവിശ്യയിലെ ഇൻഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്. അയൽ രാജ്യമായ നൈജറിനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് മെനക. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകൾ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം.

നിലിവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മൃതദേഹങ്ങളുടെ തിരച്ചറിയൽ നടപടിക്രമങ്ങൾ തുടരുകയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button