നാ​സ​യു​ടെ ടെ​സ് ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും.

നാ​സ​യു​ടെ ടെ​സ് ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും.

വാഷിംഗ്ടൺ: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ദൗത്യം ഏപ്രിൽ 16ന് പറന്നുയരും. സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യം വച്ചാണ് ടെസ് പറന്നുയരുക. കേപ് കാനവറൽ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരിക്കും വിക്ഷേപണം.

ഭൂ​മി​യ്ക്ക് സ​മാ​ന​മാ​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ കെ​പ്ല​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാഗമായിട്ടാണ് ടെസ് പറന്നുയരുക. ന​ക്ഷ​ത്ര​ങ്ങ​ളെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഗ്ര​ഹ​ങ്ങ​ളി​ലെ ജീ​വ​സാ​ധ്യ​ത വി​ല​യി​രു​ത്തു​ക​യാ​ണ് ടെസിന്‍റെ ദൗ​ത്യം. സൗ​ര​യൂ​ഥത്തി​ലെ തി​ള​ക്ക​മേ​റി​യ ന​ക്ഷ​ത്ര​ങ്ങ​ളെ ചു​റ്റു​ന്ന ചെ​റി​യ ഗ്ര​ഹ​ങ്ങ​ളെ പോ​ലും ടെ​സ് ക​ണ്ടെ​ത്തും.

1
Back to top button