സ്പോട്സ് (Sports)

ഐ ലീഗ് പതിമൂന്നാം സീസണിന് ഇന്ന് തുടക്കം

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നെറോക്ക എഫ്.സിയും ഗോകുലം കേരള എഫ്.സിയും തമ്മിലാണ് മത്സരം

ഐ ലീഗ് പതിമൂന്നാം സീസണിന് ഇന്ന് തുടക്കമാകുമ്പോൾ ഗോകുലം കേരള എഫ്.സിക്കും ആദ്യ മത്സരം. രാത്രി ഏഴ് മണിക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നെറോക്ക എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ ആദ്യ പോരാട്ടം.

ഇന്ത്യയിലെ ഫുട്ബോൾ കുലത്തിൽ കുഞ്ഞനെങ്കിലും രണ്ട് സീസൺ കൊണ്ട് തന്നെ കരുത്തറിയിച്ചതാണ് ഗോകുലം എഫ്.സി. കരുത്തരായ നെറോക്ക എഫ്.സിയുമായുള്ള മത്സരത്തിനായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പുതിയ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമെന്ന് നെറോക്ക എഫ്.സിയുടെ കോച്ച് പറഞ്ഞു. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയ ഗോകുലം എഫ്.സിക്ക് ഗോളടി മികവിലാണ് പ്രതീക്ഷ. മർക്കസ് ജോസഫും ഹെൻറി കിസെക്കയും മലയാളി താരം എം.എസ് ജിതിനും ചേരുന്നതാണ് ഗോകുലത്തിന്റെ മുൻനിര.

Tags
Back to top button