കൂട്ടബലാത്സംഗത്തിനിരയായ 24കാരി തൂങ്ങിമരിച്ചു

ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം.

മുസഫർനഗർ: ബേഡി ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി. കഴിഞ്ഞ വർഷം ബലാത്സംഗത്തിനിരയായ യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം.

ആത്മഹത്യാകുറിപ്പിൽ പ്രതികളുടെ പേരുകൾ എഴുതിയതായി പൊലീസ് അറിയിച്ചു.

ബലാത്സംഗ കേസിൽ പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹിക്ക വയ്യാതെയാണ് ആത്മഹത്യയെന്നും കുടുംബം നൽകിയ പുതിയ പരാതിയിൽ പറയുന്നു.

Back to top button