ബ്രഹ്മോസ് മിസൈലിന്റെ പരിധി ഉയർത്താനുള്ള ശ്രമം വിജയകരം

ബ്രഹ്മോസിന്റെ പരിധി 400 കിലോമീറ്ററിൽ നിന്ന് 500 കിലോമീറ്ററായാണ് ഉയർത്തുകയാണ് ലക്ഷ്യം

ബ്രഹ്മോസ് മിസൈലിന്റെ പരിധി ഉയർത്താനുള്ള ശ്രമം വിജയകരം. മുന്നൂറ് കിലോമീറ്ററിന് അപ്പുറം ഉള്ള ലക്ഷ്യം രണ്ട് ബ്രഹ്മ്മോസ് മിസൈലുകൾ ഭേഭിച്ചു. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി 400 കിലോമീറ്ററിൽ നിന്ന് 500 കിലോമീറ്ററായാണ് ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ പരിക്ഷണമാണ് വിജയകരമായി പൂർത്തി ആയത്. 300 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യ സ്ഥാനത്തെ ഒഡിഷാ തീരത്ത് നിന്ന് തൊടുത്ത രണ്ട് ബ്രഹ്മോസ് മിസൈലുകൾ തകർത്തു.

500 കിലോമീറ്റർ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം എതാനും മാസങ്ങൾക്കുള്ളിൽ ഇതോടെ നടത്താനുള്ള അർഹത കൂടിയാണ് ഈ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോമീറ്ററിൽ നിന്നും 400 കിലോമീറ്ററായി ഇതോടെ ഉയർന്നു. നിലവിൽ ബ്രഹ്മോസിന്റെ വേഗം 2.8 മാക് ആണ്. ഇത് 4.5 മാക് ആയും ഉയരും.

Back to top button