പുതുച്ചേരി ക്ഷേത്രത്തിന് മുമ്പിൽ നിന്ന് കണ്ടെത്തിയ യാചകയുടെ കൈവശം 12,000 രൂപയും ബാങ്ക് അക്കൗണ്ടിൽ 2 ലക്ഷം രൂപയും

പർവതം എന്ന 70-കാരിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആധാർ കാർഡും ക്രെഡിറ്റ് കാർഡും ഇവരിൽ നിന്ന് കണ്ടെത്തി

പുതുച്ചേരി: പുതുച്ചേരി ക്ഷേത്രത്തിന് മുമ്പിൽ നിന്ന് കണ്ടെത്തിയ യാചകയുടെ കൈവശം 12,000 രൂപ, ബാങ്ക് അക്കൗണ്ടിൽ 2 ലക്ഷം രൂപയും. ആധാർ കാർഡും ക്രെഡിറ്റ് കാർഡും ഇവരിൽ നിന്ന് കണ്ടെത്തി. പർവതം എന്ന 70-കാരിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ക്ഷേത്രത്തിൽ വരുന്ന ആളുകളോട് യാചിച്ച് ലഭിച്ച പണമാണിതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

തമിഴ്നാട്ടിലെ കള്ളികുറിച്ചി സ്വദേശിയായ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ 2 ലക്ഷം രൂപയും കയ്യിൽ നിന്ന് 12,000 രൂപയും ഉണ്ടായിരുന്നതായി എസ്.പി മാരൻ പറഞ്ഞു. 40 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച ഇവർ അന്നുമുതൽ പുതുച്ചേരിയിലെ തെരുവുകളിൽ അലയുകയായിരുന്നു.

എട്ടു വർഷത്തിലേറെയായി പർവതം ക്ഷേത്രപരിസരത്ത് താമസിച്ച് ഭക്തർ നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിച്ചതെന്ന് പരിസരവാസിയായ കച്ചവടക്കാരൻ പോലീസിനോട് പറഞ്ഞു. പർവതത്തെ പിന്നീട് പോലീസ് അവരുടെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Tags
Back to top button