ഗോഡ്സെ ദേശ സ്നേഹിയെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ നടപടിയുമായി ബി.ജെ.പി.

പ്രഗ്യാ സിംഗിനെ പാർലമെന്റിന്റെ പ്രതിരോധകാര്യസമിതിയിൽ നിന്ന് നീക്കം ചെയ്യാനും ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാനും തീരുമാനമായി.

നാഥൂറാം വിനായക് ഗോഡ്സെ ദേശ സ്നേഹിയെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ നടപടിയുമായി ബി.ജെ.പി. പ്രഗ്യാ സിംഗിനെ പാർലമെന്റിന്റെ പ്രതിരോധകാര്യസമിതിയിൽ നിന്ന് നീക്കം ചെയ്യാനും ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാനും തീരുമാനമായി. പ്രഗ്യാ സിംഗിന്റെ ഇത്തരം തത്ത്വശാസ്ത്രങ്ങളെ ബി.ജെ.പിയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ജെ.പി നഡ്ഢ പറഞ്ഞു.

ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെ പ്രതിരോധ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ലോക്സഭയിൽ എസ്.പി.ജി ബിൽ ചർച്ചക്കിടെയാണ് പ്രഗ്യാസിംഗിന്റെ വിവിവാദ പരാമർശം ഉന്നയിച്ചത്.

ചർച്ചക്കിടെ ഗോഡ്സെ രചിച്ച ‘വൈ ഐ കിൽഡ് ഗാന്ധി’എന്ന പുസ്തകത്തിലെ വാക്യം ഡി.എം.കെ എം.പി എ രാജ പരാമർശിച്ചതിനു പിന്നാലെയായിരുന്നു പ്രഗ്യയുടെ ഗോഡ്സെ അനുകൂല പ്രസതാവന. പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കിയതാണെന്നും ചർച്ച ആവശ്യമില്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ ബഹളം വച്ചു. പ്രഗ്യ മാപ്പു പറയണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി ആവശ്യപ്പെട്ടു. പ്രഗ്യയുടെ നിലപാട് ഒരു കാരണവശാലും ബി.ജെ.പിയും കേന്ദ്ര സർക്കാറും അംഗീകരിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ വ്യക്തമാക്കി.

അതിനിടെ പാർലമെന്റ് പ്രതിരോധ മന്ത്രാലയ ഉപദേശക സമിതിയിൽ നിന്ന് പ്രഗ്യയെ കേന്ദ്ര സർക്കാർ പുറത്താക്കി. ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും സമാന പ്രസ്താവന പ്രഗ്യ നടത്തിയിരുന്നു. വീണ്ടും പ്രസ്താവന ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ പ്രഗ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് വിവരം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button