ദേശീയം (National)

ബംഗളൂരുവിൽ മലയാളി യുവാവിന്റേയും യുവതിയുടയേും മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി.

ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിന്റേയും യുവതിയുടയേും മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു.

ഒന്നര മാസം മുൻപാണ് ഇരുവരേയും കാണാതായത്. ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് സിറ്റിയിലുള്ള ഐ.ടി കമ്പനിയിൽ ഒക്ടോബർ പതിനൊന്നിനാണ് ഇവർ അവസാനമായി എത്തിയത്. പുറത്തുപോയ ഇരുവരേയും പിന്നീട് ആരും കണ്ടിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി അന്വേഷണം നടന്നു വരികയായിരുന്നു. എന്നാൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. കാണാതാകുന്നതിന് തലേ ദിവസം യുവതി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അസ്വാഭിക മരണത്തിന് പോലീസ് കേസെടുത്തു.

Tags
Back to top button