മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം പോലീസ് ഇന്ന് സംസ്കരിക്കും.

അജ്ഞാത മൃതദേഹം എന്ന നിലയിൽ പോലീസാണ് മൃതദേഹം സംസ്കരിക്കുക.

പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. അജ്ഞാത മൃതദേഹം എന്ന നിലയിൽ പോലീസ് ആണ് മൃതദേഹം സംസ്കരിക്കുക. മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടികളുമായി പോലീസ് മുന്നോട്ട് പോകുന്നത്.

അജ്ഞാത മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളെ തേടിക്കൊണ്ട് പോലീസ് പത്രപരസ്യം നൽകിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പോലീസ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പോലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പോരാട്ടം പ്രവർത്തകർ അനുമതി തേടിയിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മൃതദേഹം എവിടെ സംസ്കരിക്കും എന്നതും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏറ്റുമുട്ടലിൽ മരിച്ച മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ശേഷിക്കുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button