കുറ്റകൃത്യം (Crime)

കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി.

ഭാര്യയും റിസോർട്ടിന്റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം

കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷിന്റെ മൃതദേഹമാണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടിന്റെ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഭാര്യയും റിസോർട്ടിന്റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. യുവാവിന്റെ ഭാര്യ ലിജിയേയും റിസോർട്ടിന്റെ മാനേജർ തൃശൂർ സ്വദേശി വസീമിനെയും നാലു ദിവസമായി കാണ്മാനില്ല. റിജോഷിന്റെ വീട്ടുകാർ ശാന്തൻപാറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags
Back to top button