സംസ്ഥാനം (State)

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി.

മായനാട് കുന്നുമ്മൽ നിർമ്മാണം നടക്കുന്ന വുഡ്എർത്ത് കമ്പനിയുടെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മൽ നിർമ്മാണം നടക്കുന്ന വുഡ്എർത്ത് കമ്പനിയുടെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

നാൽപ്പത്തിയാറ് ദിവസം മുൻപാണ് രൂപേഷിനെ കാണാതായത്. അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്നു മൃതദേഹം. രൂപേഷിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.

മുണ്ടും ഷർട്ടുമാണ് മൃതദേഹം ധരിച്ചിരുന്നത്. രണ്ട് ചെരുപ്പുകൾ കിണറ്റിന് പുറത്തു നിന്ന് കണ്ടെടുത്തു. കമ്പനി നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags
Back to top button