തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു.

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം തിരിച്ച് പോകുമ്പാഴാണ് ബോഗികൾ വേർപ്പെട്ടത്

ഇന്ന് രാവിലെ തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം തിരിച്ച് പോകുമ്പാഴാണ് ബോഗികൾ വേർപ്പെട്ടത്.

നാല് ബോഗികളുമായി എഞ്ചിൻ മുന്നോട്ട് പോയി. എന്നാൽ വേർപ്പെട്ട ബോഗികൾ പതുക്കെ സഞ്ചരിച്ച് കൊച്ചുവേളിയിലെത്തി.

പേട്ടയിൽ വച്ച് എടുത്ത ട്രെയിനിന് വേഗം കുറവായതുകൊണ്ട് വലിയ അപകടം ഒഴിവായി. ബോഗികൾ ഘടിപ്പിച്ച് ട്രെയിൻ യാത്ര പുനരാരംഭിച്ചു. റെയിൽവേയുടെ സുരക്ഷാ വീഴ്ചയാണിതെന്നാണ് യാത്രക്കാരുടെ പ്രതികരണം.

Back to top button