സംസ്ഥാനം (State)

അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് : വട്ടിയൂർക്കാവിൽ കൂടുതൽ പ്രമുഖർ എത്തി

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള് വട്ടിയൂർക്കാവിൽ കൂടുതൽ പ്രമുഖർ എത്തി

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള് വട്ടിയൂർക്കാവിൽ കൂടുതൽ പ്രമുഖർ എത്തി. മൂന്ന് സ്ഥാനാർത്ഥികളുടേയും വാഹനപ്രചാരണജാഥയും സജീവമാണ്. വാഹനപ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർത്ഥികൾ. ഇടത് മുന്നണി കൺവീനർ എ വിജയരാഘവനാണ് സ്ഥാനാർത്ഥി വികെ പ്രശാന്തിന്റെ വാഹനപ്രചാരണം ഉദ്ഘാടനം ചെയ്തത്.

ഒരാഴ്ച കൊണ്ട് പരമാവധി ആൾക്കാരെ കാണാനാണ് ശ്രമം. മന്ത്രി എ കെ ബാലൻ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ 14ന് വട്ടിയൂർക്കാവിൽ പ്രചാരണത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിന്നാലെ യുഡിഎഫിലെ ഘടകകക്ഷിനേതാക്കളും മോഹൻകുമാറിന്റെ പ്രചാരണത്തിനായി വട്ടിയൂർക്കാവിലെത്തി.

എം കെ മുനീർ, എൻ കെ പ്രേമചന്ദ്രൻ എന്നിവർ മണ്ഡലത്തിൽ സജീവമാണ്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്റണി 14ന് വട്ടിയൂർക്കാവിലെത്തും. ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിനായി സുരേഷ് ഗോപി ഉൾപ്പടെ താരപ്രചാരകരാണ് മണ്ഡലത്തിലുള്ളത്.

Tags
Back to top button