ദേശീയം (National)സംസ്ഥാനം (State)

പിഎസ്സിയില്‍ ഏഴു പുതിയ അംഗങ്ങളുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിലവിലുളള ഒഴിവുകളില്‍ ഏഴുപേരെ നിയമിക്കാന്‍ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഡോ.കെ.പി. സജിലാല്‍ (അസോസിയേറ്റ് പ്രൊഫ. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍എജുക്കേഷന്‍, ഡി.ബി. കോളേജ് കോട്ടയം) , പി.കെ.വിജയകുമാര്‍ (സ്റ്റോര്‍ കീപ്പര്‍, ആര്‍വിടിഐ, തിരുവനന്തപുരം), ഡോ.ഡി. രാജന്‍ ( അസി. പ്രൊഫ., ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം), ടി.ആര്‍.അനില്‍കുമാര്‍ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ലൈബ്രറി, കാലടി) മുഹമമദ് മുസ്തഫ കടമ്പോട്ട് (ടീച്ചര്‍, ടി.എസ്.എ.എം. യു.പി.സ്‌കൂള്‍, ഒതുക്കുങ്ങല്‍, മലപ്പുറം) പി.എച്ച്. മുഹമ്മദ് ഇസ്മയില്‍ (റിട്ട. ജൂനിയര്‍, സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, ആലുവ) റോഷന്‍ റോയ് മാത്യൂ (റാന്നി) എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.

Back to top button