സംസ്ഥാനം (State)

ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം.

ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയിൽ നിന്നും അഞ്ഞൂറ് രൂപയായി കുറച്ചു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയിൽ കുറവ് വരുത്തിയിട്ടില്ല. വാഹന പരിശോധന കർശനമായി തുടരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

പ്രത്യേക ശിക്ഷ പറയാത്ത കുറ്റങ്ങൾക്ക് ആദ്യ തവണ 250 രൂപയും ആവർത്തിച്ചാൽ 500 രൂപയുമായി പിഴ പുതുക്കി നിശ്ചയിച്ചു. അമിത വേഗത്തിനായി ആദ്യം 1500 രൂപയും മീഡിയം, ഹെവി വാഹനങ്ങൾക്ക് മൂവായിരം രൂപയുമായിരിക്കും പിഴ. മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ അപകടകരമായ ഡ്രൈവിംഗിന് പൊതുവായി രണ്ടായിരം രൂപ നിശ്ചയിച്ചു. കുറ്റം ആവർത്തിച്ചാൽ അയ്യായിരം രൂപ നൽകണം.

അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്കല് കുറ്റത്തിനും 1000 രൂപയാണ് പുതുക്കി നിശ്ചയിച്ച പിഴ. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയായി പിഴ കുറച്ചു. ശബ്ദ-വായു മലിനീകരണത്തിന് ആദ്യകുറ്റത്തിന് 2000 രൂപയാണ് പിഴ. പെര്മിറ്റില്ലാതെ വാഹനം ഓടിക്കല് ആദ്യ കുറ്റത്തിന് 3000 രൂപയായും ആവര്ത്തിച്ചാല് 7500 രൂപയായും നിജപ്പെടുത്തി. ആംബുലന്സ്/ ഫയര് സര്വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 5000 രൂപയാണ് പിഴ. ഇന്ഷുറന്സ് ഇല്ലാതെ വാഹനം ഓടിച്ചാൽ ആദ്യം 2000 രൂപയും ആവർത്തിച്ചാൽ നാലായിരവുമാണ് പിഴ.

Tags
Back to top button