നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും

തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. അഞ്ചിൽ നാലും യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങൾ. രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനക്കാരായത് ബി.ജെ.പി. പാലായിലെ വിജയക്കൊടി അഞ്ചിടങ്ങളിലും ഉയരുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

പരസ്യ പ്രചരണം അവസാനിക്കുമ്പോൾ അഞ്ചിടത്തും പോരാട്ടം പൊടിപൊടിക്കുകയാണ്. പാലായിലെ അട്ടിമറി ജയമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷക്കടിസ്ഥാനം. വിവാദ വിഷയങ്ങളിൽ തൊടാതെയാണ് ഇടത് പ്രചരണം.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയ തരംഗം സംസ്ഥാനത്ത് തുടരുന്നെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടൽ. ശബരിമല മുതൽ മാർക്ക് ദാനം വരെ യു.ഡി.എഫ് പ്രചരണ വിഷയമാക്കി. എൻ.എസ്.എസിന്റെ പരസ്യ പിന്തുണയും ഇത്തവണ യു.ഡി.എഫിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിലുണ്ടായ വൻ വർധനവാണ് ബി.ജെ.പിയുടെ പിൻബലം. വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും ബി.ജെ.പി പ്രതീക്ഷ പുലർത്തുന്നു.

Back to top button