ശരിദൂര നിലപാടിനു കാരണം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വിശ്വാസി അനുകൂല നിലപാട് സ്വീകരിച്ചില്ല; എൻ.എസ്.എസ്

സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നതെന്ന് സുകുമാരൻ വ്യക്തമാക്കി

ശരിദൂര നിലപാടിനു കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിശ്വാസി അനുകൂല നിലപാട് സ്വീകരിക്കാത്തതുകൊണ്ടെന്ന് എൻ.എസ്.എസ്. ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് സ്വീകരിക്കുന്നതിലുള്ള കാരണം വ്യക്തമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

അതേ സമയം, യുവതി പ്രവേശമാണ് എൻ.എസ്.എസ്ന്റെ സമദൂരത്തിൽ നിന്നും ശരിദൂരത്തിലേക്ക് പോകാൻ കാരണമെന്നുള്ള നിലപടിന് കാരണമെന്ന ധാരണയാണ് ചിലർക്കിടയിലുള്ളതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാർ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുകയാണെന്നും നവോത്ഥാനത്തിന്റെ പേരിൽ വിഭാഗീയതയും വർഗീയതയും വളർത്തി മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി.

സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നതെന്ന് സുകുമാരൻ വ്യക്തമാക്കി. എൻ.എസ്.എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറയുന്നുണ്ട്. എന്നാൽ ഈ പ്രസ്താവനയെ സമുദായാംഗങ്ങൾ പുച്ഛിച്ചിട്ടേ ഉള്ളു എന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Back to top button