ദേശീയം (National)

പൗരന്മാരുടെ സമ്പൂർണ്ണ ആരോഗ്യ രേഖകൾ ആധാറിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം.

ആധാർ നമ്പർ നൽകിയാൽ കേവലം അഞ്ച് ക്ലിക്കുകളുടെ വേഗതയിൽ പൗരന്റെ ചികിത്സാ രേഖകൾ ലഭ്യമാകുന്ന പദ്ധതി ആണ് ഉടൻ യാഥാർത്ഥ്യമാകുക.

പൗരന്മാരുടെ സമ്പൂർണ്ണ ആരോഗ്യ രേഖകൾ ആധാറിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ആധാർ അനുബന്ധ നടപടികൾ സംബന്ധിച്ച വിവാദം അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

തുടർചികിത്സക്കായി ആശുപത്രിരേഖകൾ കൈയ്യിൽ കരുതേണ്ട കാലം ഉടൻ രാജ്യത്ത് അന്യമാകും. ആധാർ നമ്പർ നൽകിയാൽ കേവലം അഞ്ച് ക്ലിക്കുകളുടെ വേഗതയിൽ പൗരന്റെ ചികിത്സാ രേഖകൾ ലഭ്യമാകുന്ന പദ്ധതി ആണ് ഉടന് യാഥാർത്ഥ്യമാകുക.

ഇന്റര് ഓപ്പറബില് ഇലക്ട്രോണിക് ഹെൽത്ത് കാർഡ് അഥവ ഇ.എച്ച്.ആര് സംവിധാനത്തിലെയ്ക്കാണ് രാജ്യം നീങ്ങുന്നത്. എറെ വിവാദമാകവുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ തിരുമാനിച്ചു.

പദ്ധതിക്കായി തയ്യാറായ പ്രാഥമിക രൂപ രേഖ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ ഉന്നതതല സമിതി അംഗികരിച്ചു. നിർദേശം സംബന്ധിച്ച നിലപാടറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും ഇന്നലെ ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ നടപടികൾ തുടങ്ങി 2024 ൽ പൂർത്തിയാക്കുന്ന വിധമാണ് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുക.

Tags
Back to top button