ഉള്ളി വില കുതിച്ച് ഇയരുന്ന സാഹച്ചര്യത്തിൽ കൂടുതൽ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

വില നിയന്ത്രിക്കാനായി 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഉള്ളി വില കുതിച്ച് ഇയരുന്ന സാഹച്ചര്യത്തിൽ കൂടുതൽ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സർക്കാർ.
വില നിയന്ത്രിക്കാനായി 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻപ് ഈജിപ്തിൽ നിന്ന് 6090 ടൺ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.

രാജ്യത്ത് ഉള്ളിവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംഭരണ ശാലകളിൽ സൂക്ഷിച്ചുവെക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിക്കുകയും ചെയ്തിരുന്നു. ജനുവരിയിൽ തുർക്കിയിൽനിന്നുള്ള ഉള്ളി എത്തിക്കും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തിൽ നിന്നുള്ള ഉള്ളി കപ്പൽ മാർഗം മുംബൈയിലെത്തിയത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോക്ക് ശരാശരി 60 രൂപ നിരക്കിലാണ് വിൽക്കുന്നത്.

ഉള്ളി വില നിരീക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതി രൂപീകരിച്ചു. 2019-20 വർഷത്തിൽ ഉള്ളി ഉൽപാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button