ദേശീയം (National)

ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ മോചിപ്പിച്ചു

ഘട്ടം-ഘട്ടമായി തടങ്കലിൽ ഉള്ളവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സർക്കാർ മോചിപ്പിച്ചു. ഘട്ടം-ഘട്ടമായി തടങ്കലിൽ ഉള്ളവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിമാരുടെ സംഘത്തെ അയക്കണമെന്ന് കാട്ടി പി.ഡി.പി രാജ്യസഭാ എം.പി നാസർ അഹമ്മദ് ലവായ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പൂർണ്ണമായും വാർത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കത്തിൽ പറയുന്നു.

രണ്ട് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞതിന് ശേഷമാണ് ജമ്മു കശ്മീരിലെ മൂന്ന് നേതാക്കളെ മോചിപ്പിച്ചത്.മുൻ എം.എൽ.എ യവാർ മീർ, നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് ഷോയിബ്, ഷോയിബ് ലോൺ എന്നിവരുടെ തടങ്കലാണ് അവസാനിപ്പിച്ചത്. 250 ഓളം പേരാണ് കരുതൽ തടങ്കലിൽ ഉള്ളത്.

അതേ സമയം മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുടെ വീട്ടുതടങ്കൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല

Tags
Back to top button