രാജ്യത്ത് പൊതു -സ്വകാര്യ മേഖലയിൽ ഒരേ ദിവസം ശമ്പളം നൽകാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിന് വേണ്ടിയാണ് നിർണായക നീക്കം.

രാജ്യത്തെ പൊതു – സ്വകാര്യ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരേ ദിവസം ശമ്പളം നൽകാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിന് വേണ്ടിയാണ് നിർണായക നീക്കമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാകർ പറഞ്ഞു.

ഇതിനായി നിയമ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. വിവിധ മേഖലയിലുള്ളവരുടെ അടിസ്ഥാന വേതനം തുല്യമാക്കാനും നീക്കമുണ്ടെന്നും തൊഴിൽ മന്ത്രി ദില്ലിയിൽ പറഞ്ഞു. സെൻട്രൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യമേഖലകളിൽ പല ദിവസങ്ങളിൽ ശമ്പളം നൽകുന്നത് ഒഴിവാക്കാനാണ് നീക്കമെന്നും മന്ത്രി വിശദമാക്കി. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം, ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം, വേതനം എന്നീ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button