കൂടുതൽ റെയിൽവേ സ്റ്റേഷനുകളും തീവണ്ടികളും സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

150 തീവണ്ടികളും 50 സ്റ്റേഷനുകളും കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.

റെയിൽവേയിലെ സ്വകാര്യവത്ക്കരണം കൂടുതൽ വേഗത്തിലാക്കാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം. ഇതിന്റെ ഭാഗമായി 150 തീവണ്ടികളും 50 സ്റ്റേഷനുകളും കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച കത്ത് നീതി ആയോഗ് ചെയർമാൻ അമിതാബ് കാന്ത് റെയിൽവേ മന്ത്രാലയത്തിന് കൈമാറി.

സ്വകാര്യവത്ക്കരണത്തിന്റെ ആദ്യപടിയായി ലക്നൗ- ഡൽഹി റൂട്ടിൽ ഓടുന്ന തീവണ്ടിയായ തേജസ് എക്പ്രസ് റെയിൽവേ സ്വകാര്യവത്ക്കരിച്ചിരുന്നു. ഒക്ടോബർ 4 മുതലാണ് സ്വകാര്യ തീവണ്ടിയായി തേജസ് എക്പ്രസ് ഓടി തുടങ്ങിയത്.

യാത്രാ സമയത്ത് ഭക്ഷണം, തീവണ്ടി വൈകിയാൽ നഷ്ട്ടപരിഹാരം, പരിചാരകർ തുടങ്ങിയവയാണ് സ്വകാര്യ തീവണ്ടിയിൽ നടക്കുന്ന സൗകര്യങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിൽ, ഇനിയും കൂടുതൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാനാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button