ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ-3 ദൗത്യം അടുത്ത നവംബറിൽ വിക്ഷേപിക്കും

2020 നവംബറിൽ ഉചിതമായ ലോഞ്ച് വിൻഡോ ഉള്ളതിനാലാണ് വിക്ഷേപണം നടത്താൻ ആലോച്ചിക്കുന്നത്.

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ-3 ദൗത്യം അടുത്ത നവംബറിൽ വിക്ഷേപിക്കും. ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം ലാൻഡർ നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങയതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

2020 നവംബറിൽ ഉചിതമായ ലോഞ്ച് വിൻഡോ ഉള്ളതിനാലാണ് വിക്ഷേപണം നടത്താൻ ആലോച്ചിക്കുന്നത്. തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടർ എസ് സോമനാഥിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയാണ് പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയ്യറാക്കുന്നത്.

ചന്ദ്രയാൻ-2 നുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിച്ചാവും ചന്ദ്രയാൻ-3 യുടെ രൂപകൽപന. പരാജയപ്പെട്ട ദൗത്യത്തിലെ ലാൻഡർ, റോവർ, ലാൻഡിംഗ് ഓപ്പറേഷൻ എന്നിവ പുതിയ രീതിയി ൽ പരിഷ്കരിക്കും.

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-2 അന്തിമ ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കവെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. അന്തിമ ഘട്ടത്തിലെത്തും വരെ വിജയകരമായി മുന്നേറിയ ദൗത്യത്തിലെ പോരായ്മകൾ കണ്ടെത്തി വീണ്ടും ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button