സംസ്ഥാനം (State)

സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം

കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് മേയറെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.

സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. സൗമിനി ജെയിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജി.സി.ഡി.എ മുൻ ചെയർമാനുമായ വേണുഗോപാൽ രംഗത്തെത്തി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ മേയർക്ക് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

സൗമിനി ജെയിനെ ഉടൻതന്നെ മേയർ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് ചീഫ് വിപ്പ് എം.വി മുരളീധരൻ വ്യക്തമാക്കി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമ്പോൾ സൗമിനി ജെയിനെ മാറ്റി മറ്റൊരാളെ മേയറാക്കുന്നതിനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സൗമിനി ജെയിനെ തെരുവിൽ തടയുമെന്നും കോർപറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു. ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള പ്രയോജനവുമില്ലാത്ത ഭരണമാണ് കോര്പറേഷന്റേത്. അതേസമയം സമ്മർദത്തിന് വഴങ്ങി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മേയർ സൗമിനി ജെയിൻ.

Tags
Back to top button