സംസ്ഥാനം (State)

കണ്ണൂർ കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും.

ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

കണ്ണൂർ കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ ആറാം പ്രതി എൻ.കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻ.ഐ.എ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. അൻസാറുൽ ഖലീഫ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ പ്രതികൾ അംഗങ്ങളായിരുന്നു.

Tags
Back to top button