പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

അനുരാഗബാദ് സ്വദേശികളായ സന്തോഷ് ലോൻഖർ, മംഗേഷ് ലോൻഖർ, ദത്തരായ ഷിൻഡേ എന്നിവർക്കാണ് മുംബൈ കോടതി വധശിക്ഷ വിധിച്ചത്

മുംബൈ: പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. അനുരാഗബാദ് സ്വദേശികളായ സന്തോഷ് ലോൻഖർ, മംഗേഷ് ലോൻഖർ, ദത്തരായ ഷിൻഡേ എന്നിവർക്കാണ് മുംബൈ കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ ടി.വി നലവാഡേ, കെ.കെ സൊനവാനേ എന്നിവരാണ് വധശിക്ഷ നൽകാൻ ഉത്തരവിട്ടത്.

സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി നിരീക്ഷിച്ചു. വളരെ പൈശാചികമായാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും, പ്രതികൾക്ക് ഒരു സമൂഹത്തിലും ജീവിക്കാൻ അർഹർ അല്ലെന്നും പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

2014-ൽ അനുരാഗബാദിലെ അഹമ്മദ് നഗറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതികൾ പെൺകുട്ടിയെ ആക്രമിച്ചത്. വൈകിയും വീടെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കനാലിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Back to top button