ദേശീയം (National)

കത്വ കൂട്ടബലാൽസംഗ കേസ് അന്വേഷിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു.

പ്രതികൾക്കെതിരെ വ്യാജമൊഴി നൽകാൻ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന സാക്ഷികളുടെ പരാതിയിലാണ് കേസ്.

കത്വ കൂട്ടബലാൽസംഗ കേസ് അന്വേഷിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ജമ്മു ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ വ്യാജമൊഴി നൽകാൻ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന സാക്ഷികളുടെ പരാതിയിലാണ് കേസ്.

പൊലീസ് സൂപ്രണ്ട് ആർ.കെ.ജല്ല, എഎസ്പി പീർസാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശർമ, നിസാർ ഹുസൈൻ, എസ്.ഐമാരായ ഇർഫാൻ വാനി, കെവാൽ കിഷോർ എന്നിവർക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.

2018 ജനുവരിയിലാണ് കത്വയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്ക് മരണം വരെ തടവുശിക്ഷയും തെളിവ് നശിപ്പിച്ച കേസിലെ പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും വിധിച്ചിരുന്നു.

Tags
Back to top button