യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അലനും താഹയും റിമാൻഡിൽ തുടരും.

യു.എ.പി.എ നിലനിൽക്കുന്നതിനാലാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് ജാമ്യം നിഷേധിച്ചത്.

അതേസമയം, വിദ്യാർത്ഥികളെ കാണാൻ അഭിഭാഷകർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അലന്റെയും താഹയുടേയും ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഖൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

Tags
Back to top button