സംസ്ഥാനം (State)

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് കോടതി.

എട്ടാം പ്രതി ദീലീപിന് കോടതിയിൽ ഹാജരാകാൻ ഒരാഴ്ചത്തെ സമയവും നൽകി.

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി. എട്ടാം പ്രതി ദീലീപിന് കോടതിയിൽ ഹാജരാകാൻ ഒരാഴ്ചത്തെ സമയം നൽകി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി സനൽ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചു വരുത്തി. ഈ മാസം പത്തിനകം ഇയാളെ ഹാജരാക്കാൻ കോടതി നിർദേശം നൽകി.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് ഇന്ന് നടന്നത്. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ദിലീപിന് കാണാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വക്കീലിനൊപ്പമിരുന്ന് കാണാനുള്ള അനുവാദമാണ് നൽകിയത്. അതിനുള്ള അപേക്ഷ ദിലീപിന് വേണ്ടി അഭിഭാഷകൻ വിചാരണ കോടതിയിൽ സമർപ്പിച്ചു. ഇതിനിടെയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്ന വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി നിർദേശിച്ചത്. അതിന് വേണ്ടി ഒരാഴ്ച അനുവദിക്കുകയും ചെയ്തു.

Tags
Back to top button