വട്ടിയൂർക്കാവിൽ സി.പി.ഐ.എം വിജയിച്ചത് ആർ.എസ്.എസ് പിന്തുണയോടെയെന്ന് കെ മുരളീധരൻ

ആർ.എസ്.എസ് പ്രകോപനം ഉണ്ടായത് എൻ.എസ്.എസ് നിലപാട് കാരണമെന്നും മുരളീധരൻ

വട്ടിയൂർക്കാവിൽ സി.പി.ഐ.എം വിജയിച്ചത് ആർ.എസ്.എസ് പിന്തുണയോടെയെന്ന് കെ മുരളീധരൻ. ആർ.എസ്.എസ് പ്രകോപനം ഉണ്ടായത് എൻ.എസ്.എസ് നിലപാട് കാരണമെന്നും എൻ.എസ്.എസിന്റേത് മതേതര നിലപാട് ആണെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സി.പി.ഐ.എം ജാതി പറഞ്ഞ് വോട്ട് നേടിയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്നും എം.എൽ.എമാർ എം.പിമാരായതിൽ ജനങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തങ്ങളുടെ ഭാഗത്തും പിഴവുകളുണ്ടായെന്നും മുരളീധരൻ തുറന്ന് സമ്മതിച്ചു. സംഘടനയിൽ അഴിച്ചുപണി വേണമെന്നും നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ വേണമെന്നും മുരളീധരൻ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button