എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സി.പി.എം; രമേശ് ചെന്നിത്തല

സി.പി.എം നേതാവ് പി.ജയരാജൻ മരണദൂതനാണെന്നും ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ ഇസഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം നേതാവ് പി.ജയരാജൻ മരണദൂതനാണെന്നും ചെന്നിത്തല ആരോപിച്ചു. പി.ജയരാജൻ താനൂരിൽ വന്നുപോയതിന് ശേഷമാണ് കൊലപാതകമുണ്ടായതെന്ന് എം.കെ മുനീർ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.

എന്നാൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മൂൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജയരാജനെതിരെയുള്ള ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കേസിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button