ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ എൻ.ഡി.എയിൽ പ്രതിസന്ധി രൂക്ഷം

തെരഞ്ഞെടുപ്പിൽ തോൽക്കാൻ വേണ്ടിയാണ് ബി.ജെ.പി മത്സരിക്കുന്നതെന്ന് തുറന്നടിച്ച് പി.സി ജോർജ്

ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ എൻ.ഡി.എയിൽ പ്രതിസന്ധി രൂക്ഷം. തെരഞ്ഞെടുപ്പിൽ തോൽക്കാൻ വേണ്ടിയാണ് ബി.ജെ.പി മത്സരിക്കുന്നതെന്ന് തുറന്നടിച്ച് പി.സി ജോർജ് രംഗത്തെത്തി. ഇതൊരു മുന്നണിയാണോ എന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും പി.സി ജോർജ് പറഞ്ഞു.

അഞ്ചിടങ്ങളിൽ ഒന്നിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മുന്നണിക്ക് സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിൽ പരസ്യ പോര് തുടങ്ങിയത്. വട്ടിയൂർക്കാവിൽ സ്മൂത്ത് എൻട്രി ലഭിച്ചില്ലെന്നാരോപിച്ച് ബി.ജെ.പി സ്ഥാനാർത്ഥി എസ് സുരേഷും രംഗത്തെത്തി. പാർട്ടി വോട്ടുകൾ ഗണ്യമായി കുറഞ്ഞുവെന്നും എൻ.എസ്.എസ് നിലപാട് തിരിച്ചടിയായെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.

അതേസമയം മഞ്ചേശ്വരം ഉൾപ്പടെ ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാൻ സാധിച്ചെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ ന്യായീകരണം. വട്ടിയൂർക്കാവിലെ വോട്ട് കുറഞ്ഞത് പാർട്ടി പരിശോധിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

Back to top button