കോഴിക്കോട്ട് സി.എസ്.ഐ ബിഷപ്പിനെ വിശ്വാസികൾ ഉപരോധിക്കുന്നു

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് മറികടത്ത് സഭയുടെ സ്ഥലം കൈമാറ്റം നടത്തിയെന്നാരോപിച്ച് സി.എസ്.ഐ വിശ്വാസികൾ ബിഷപ്പ്‌ റോയ്സ് മനോജിനെ ഉപരോധിച്ചു.

ആർ.രഘുനാഥ്. കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് മറികടത്ത് സഭയുടെ സ്ഥലം കൈമാറ്റം നടത്തിയെന്നാരോപിച്ച് സി.എസ്.ഐ വിശ്വാസികൾ ബിഷപ്പ്‌ റോയ്സ് മനോജിനെ ഉപരോധിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള വിശ്വാസികളാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. സി. എസ് ഐ.സഭയുടെ മലബാർ എക്സിക്യൂട്ടീവു കമ്മറ്റി ചേരുന്ന ഹാളിന് പുറത്താണ് ഉപരോധം.

വിശ്വാസികളുമായി ബിഷപ്പ് ചർച്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. 2016-ലെ മദ്രാസ് ഹൈക്കോടതി വിധിയനുസരിച്ച് സഭയുടെ സ്വത്തുക്കളുടെ ക്രയവിക്രയം സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷനുമായി ആലോചിച്ചു മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവ് ലംഘിച്ചാണ് ബിഷപ്പും ചില വ്യക്തികളും ചേർന്ന് ഭൂമി ഇടപാടുകൾ നടത്തിയതെന്ന് വിശ്വാസികൾ അറിയിച്ചു.

1
Back to top button