സംസ്ഥാനം (State)

മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും.

ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി ഒഴിയണമെന്നാണ് ഉത്തരവ്.

മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി ഒഴിയണമെന്നാണ് ഉത്തരവ്. ഇന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് നഗരസഭയുടെ അറിയിപ്പ്.

ഒഴിയാൻ സാവകാശം നൽകണമെന്ന താമസക്കാരുടെ ആവശ്യം പരിശോധിക്കാമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ താമസക്കാർ സമരപരിപാടികളിലേക്ക് കടന്നേക്കും.

ഫ്ലാറ്റ് ഒഴിപ്പിക്കുന്നവർക്ക് പകരം താമസസൗകര്യം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താമസക്കാർ പ്രതിഷേധിക്കുന്നത്. ബദൽ താമസ സൗകര്യം ലഭിക്കുമെന്നറിയിച്ച ഫ്ലാറ്റുകളിൽ ബന്ധപ്പെടുമ്പോൾ അവിടെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് താമസക്കാർ പറയുന്നു.

പൊളിക്കാനുള്ള 4 ഫ്ലാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.

Tags
Back to top button