കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു

കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. പ്രതികൾ ഐ.എസുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു

കണ്ണൂർ കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. പ്രതികൾ ഐ.എസുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തീവ്രവാദ ബന്ധമുള്ള ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.

കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി മൻസീദ് മുഹമ്മദിന് പതിനാല് വർഷം തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. മുഖ്യ ആസൂത്രകൻ എന്ന് എൻ.ഐ.എ കുറ്റപത്രം നൽകിയ ആളാണ് മൻസീദ് മുഹമ്മദ്.

രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്ത് വർഷം തടവു പിഴയും, മൂന്നാം പ്രതി റാഷിദ് അലിക്ക് ഏഴ് വർഷം തടവും പിഴയും, നാലാം പ്രതി റംഷാദിന് മൂന്ന് വർഷം തടവും പിഴയും, അഞ്ചാം പ്രതിക്ക് എട്ട് വർഷം തടവും പിഴയും, എട്ടാം പ്രതി മൊയ്നുദീൻ പാറക്കടവത്തിന് മൂന്നു വർഷം തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

തെളിവുകളുടെ അഭാവത്തിൽ ആറാം പ്രതി എൻ.കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻ.ഐ.എ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button