തിസ് ഹസാരി കോടതി സംഘർഷത്തിൽ ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡൽഹി പോലീസിലെ രണ്ട് എ.എസ്.ഐമാരെ സസ്പെൻഡ് ചെയ്യാനും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിർദേശം നൽകി.

തിസ് ഹസാരി കോടതി സംഘർഷത്തിൽ ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേർഡ് ജസ്റ്റിസ് എസ്.പി ഗാർഗിനെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചു. ഡൽഹി പോലീസിലെ രണ്ട് എ.എസ്.ഐമാരെ സസ്പെൻഡ് ചെയ്യാനും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിർദേശം നൽകി. പരുക്കേറ്റ അഭിഭാഷകർക്ക് ഇടക്കാല നഷ്ടപരിഹാരവും അനുവദിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ റജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. പോലീസിന്റേത് അടക്കം വാഹനങ്ങൾ അഗ്നിക്കിരയായി. സംഘർഷത്തിൽ ഉൾപ്പെട്ട പോലീസുകാരുടെ പേരുകളും ഡൽഹി പോലീസ് കൈമാറി. കർശനമായ നടപടി വേണമെന്ന് വിവിധ ബാർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. ഇതോടെ, ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ആറ് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണം. ഡൽഹി പോലീസും വകുപ്പുതല അന്വേഷണം ആറ് ആഴ്ചയ്ക്കകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗുരുതരമായി പരുക്കേറ്റവർക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കണം. നെഞ്ചിന് വെടിയേറ്റ അഭിഭാഷകന് അൻപതിനായിരം രൂപ ഡൽഹി സർക്കാർ നൽകണമെന്നും ഉത്തരവിട്ടു. പാർക്കിങ്ങിനെ ചൊല്ലിയാണ് തിസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button