തിഹാർ ജയിലിൽ കഴിയുന്ന പി ചിദംബരത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി

ഇതോടെ ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

തിഹാർ ജയിലിൽ കഴിയുന്ന മുൻകേന്ദ്രമന്ത്രി പി ചിദംബരത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യനില സംബന്ധിച്ച് എയിംസ് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇതോടെ ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

അതേസമയം, ചിദംബരത്തിന്റെ ആരോഗ്യനില മോശമാകാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ തിഹാർ ജയിൽ സൂപ്രണ്ടിന് നൽകി. ചിദംബരത്തെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ ശുചിത്വം ഉറപ്പാക്കണം. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം. കൊതുകുവലയും മാസ്കും നൽകണമെന്നും രക്തസമ്മർദം അടക്കം ഇടവിട്ട് പരിശോധിക്കണമെന്നും നിർദേശമുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button