സംസ്ഥാനം (State)

അഞ്ചൽ ഈസ്റ്റ് സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി.

വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് നിന്നാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

അഞ്ചൽ ഈസ്റ്റ് സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ലൂമിയർ എന്ന ബസാണ് പിടികൂടിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ബസ് പിടികൂടിയത്.

വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് നിന്നാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. രാത്രി 11 മണിക്കായിരുന്നു തന്ത്രപരമായി മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജി കെ കരൻ, രാജേഷ് ജി.ആർ സേഫ് കേരള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത്ത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. വിശദമായ പരിശോധനക്ക് ശേഷം വാഹനം അഞ്ചൽ പൊലീസിന് കൈമാറി.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. വാഹനത്തിന്റെ ഫിറ്റ്നസും മോട്ടോർ വകുപ്പ് റദ്ദ് ചെയ്തു.

വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം ആർ.ടി.ഒ സജിത്ത് പറഞ്ഞു. ഒപ്പം തന്നെ അഞ്ചൽ ഈസ്റ്റ് സ്കൂൾ പ്രിൻസിപ്പലിൽ നിന്നും വിശദീകരണം തേടി.

Tags
Back to top button