മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകരുതെന്ന് ജില്ലാ ഭരണകൂടം

വീടുകൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം പൊളിക്കുന്ന കമ്പനികളിൽ നിന്ന് ഈടാക്കും.

മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെ നോക്കണമെന്ന് കമ്പനികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം. വീടുകൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം പൊളിക്കുന്ന കമ്പനികളിൽ നിന്ന് ഈടാക്കും. പരിസരവാസികൾക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആൽഫാ ഫ്ലാറ്റിന് സമീപത്തെ 14 വീടുകളിൽ പലതിലും വിള്ളലും കാണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ടത്.

ഫ്ലാറ്റ് പൊളിക്കുന്ന വിജയസ്റ്റീൽസിനു ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് കർശന നിർദേശം നൽകി. വീടുകൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം പൊളിക്കുന്ന കമ്പനികളിൽ നിന്ന് ഈടാക്കുമെന്നും പരിസരവാസികൾക്ക് പൂർണ സംരക്ഷണവും ഇൻഷുറൻസ് വ്യവസ്ഥ കൂടുതൽ സുതാര്യമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button