കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ജെ.എൻ.യു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും.

കാമ്പസിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാനാണ് സമിതിയുടെ പ്രധാന അജണ്ട.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും. കാമ്പസിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാനാണ് സമിതിയുടെ പ്രധാന അജണ്ട. ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്ന് യൂണിയൻ അംഗങ്ങൾ സമിതിയോട് ആവശ്യപ്പെടും.

ഇന്നാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ജെ.എൻ.യു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തുക. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷെ ഘോഷ് , ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശാസ്ത്രി ഭവനിലുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫീസിലാണ് ചർച്ച. കാമ്പസിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനാണ് സമിതിയുടെ ശ്രമം.

ഫീസ് വർധനവ് പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യൂണിയൻ അംഗങ്ങൾ സമിതിയെ അറിയിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മുൻ യു.ജി.സി ചെയർമാൻ വി.എസ് ചൗഹാൻ ഉൾപ്പെടെ 3 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button