യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നത് ; ഗവർണർ പി സദാശിവം

മൂന്ന് ദിവസത്തിനിടെ പലതവണയായി യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തിൽ ഇടപെടുകയാണ്. നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ നല്ലതല്ലെന്ന് ഗവർണർ പി സദാശിവം.

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ് . പഠന നിലവാരം ഉയർത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഗവർണർ പ്രതികരിച്ചു.

യൂണിവേഴ്സിറ്റി സംഘർഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ കേരള സർവ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഗവർണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളജുകളിലെ സംഘർഷങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാലൻസലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു. ഇതിന്റെ മുന്നോടിയായാണ് ചാൻസലേഴ്സ് അവാർഡ് ഏർപ്പെടുത്തിയതെന്നും ഗവർണർ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ കേരള സർവകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button