സംസ്ഥാനം (State)

ശബരിമല സീസൺ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വഡുകൾ പരിശോധന നടത്തി.

വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 143 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

ശബരിമല സീസൺ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 143 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.

ആദ്യഘട്ടമെന്ന നിലയിയിൽ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ശബരിമല ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ ശക്തമാക്കിയത്.

തിരുവനന്തപുരം 16 (നോട്ടീസ് നൽകിയത് 10), കൊല്ലം 56 (24), പത്തനംതിട്ട 22 (2), ആലപ്പുഴ 19 (15), കോട്ടയം 9 (6), ഇടുക്കി 12 (2), എറണാകുളം (48) 14, തൃശൂർ 20 (5), പാലക്കാട് 22 (5), മലപ്പുറം 12 (4), കോഴിക്കോട് 54 (29), വയനാട് 20 (3), കണ്ണൂർ 57 (17), കാസർഗോഡ് 18 (7) എന്നിങ്ങനെയാണ് ജില്ലകളിൽ പരിശോധന നടത്തിയത്.

Tags
Back to top button