ദേശീയം (National)

സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയൻ ബഹുമതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ

ഒക്ടോബർ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മ വാർഷികത്തിൽ ഈ പുരസ്കാരം പ്രഖ്യാപിക്കാനാണ് തീരുമാനം.

ദില്ലി: ഉരുക്കു മനുഷ്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ ഇന്ത്യൻ അഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയൻ ബഹുമതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 31-ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാർഷികത്തിൽ ഈ പുരസ്കാരം പ്രഖ്യാപിക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി ഉൾപ്പെടുന്ന സമിതിയാകും പുരസ്കാരം നിർണ്ണയിക്കുക.

സംസ്ഥാന സർക്കാരുകൾക്കും വ്യക്തികൾക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിർദ്ദേശം ചെയ്യാം. അത്യപൂർവ്വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്കാരം നൽകില്ല.

പത്മ അവാർഡുകളോടൊപ്പം ഒരു വർഷം മൂന്നു പേർക്ക് വീതം പുരസ്കാരം സമ്മാനിക്കും.

Tags
Back to top button