രാജ്യവ്യാപകമായി ഫാസ്ടാഗ് നിർബന്ധമാക്കുന്നത് ഡിസംബർ 15 ലേക്ക് കേന്ദ്രസർക്കാർ നീട്ടി.

പ്രീപ്പെയ്ഡ് സിംകാർഡ് പോലെ പണം മുൻകൂട്ടി അടയ്ക്കാവുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അഥവ ആർ.എഫ്.ഐ.ഡി കാർഡാണ് ഫാസ്ടാഗ്

ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കാൻ രാജ്യവ്യാപകമായി ഫാസ്ടാഗ് നിർബന്ധമാക്കുന്നത് ഡിസംബർ 15 ലേക്ക് കേന്ദ്രസർക്കാർ നീട്ടി. ഡിസംബർ ഒന്നുമുതൽ നടപ്പിലാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

പ്രീപ്പെയ്ഡ് സിംകാർഡ് പോലെ പണം മുൻകൂട്ടി അടയ്ക്കാവുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അഥവ ആർ.എഫ്.ഐ.ഡി കാർഡാണ് ഫാസ്ടാഗ്. നിരവധി തവണ ഫാസ്റ്റ് ടാഗുകൾ ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചിട്ടും ബാങ്കുകൾ പ്രതികരിക്കുന്നില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനം നിർത്താതെ തന്നെ ടോൾ അടച്ച് കടന്നുപോകാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ഗുണം. ഫാസ്റ്റ് ടാഗ് വരുന്നതോടെ ടോൾ പിരിവുകേന്ദ്രങ്ങളിലെ നീണ്ട വരി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. ഓരോ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ടോൾ വ്യത്യസ്തമാണ്.

കാറിന്റെ പേരിൽ വാങ്ങിയ ടാഗ് ലോറിയിൽ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാൻ ടോൾ പ്ലാസകളിൽ ടാഗ് റീഡറുകൾക്ക് പുറമേ വാഹനങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് വെഹിക്കിൾ ക്ലാസിഫിക്കേഷൻ (എ.വി.സി) എന്ന സംവിധാനവും ഉണ്ടായിരിക്കും. ഇൻഫ്രാ റെഡ് സെന്സറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംവിധാനത്തിൽ വാഹനങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയൻ കഴിയുന്നു.

ഭാരമുള്ള വാഹനങ്ങളുടെ ടോൾ ടാക്സിൽ വ്യത്യാസമുള്ളതിനാൽ വണ്ടികളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന വെയ്റ്റ് ഇൻ മോഷൻ സെൻസർ സംവിധാനങ്ങളും സി.സി.ടി.വി കാമറകളും ഇതോടൊപ്പം ഉണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button