സംസ്ഥാനം (State)

മറൈൻ ഡ്രൈവിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണം : ഹൈക്കോടതി

കൊച്ചി മറൈൻ ഡ്രൈവിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി.

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി.

വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു.

മറൈൻ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിർദ്ദേശം സമർപ്പിക്കാൻ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) യ്ക്കും കോടതി നിർദ്ദേശം നൽകി.

മുഴുവൻ സ്ഥലങ്ങളിലും ലൈറ്റ് സ്ഥപിക്കുന്നുവെന്ന് ജി.സി.ഡി.എ ഉറപ്പാക്കണം. മറൈൻ ഡ്രൈവിലേയ്ക്ക് മാലിന്യം നിക്ഷപിക്കുന്നത് തടയണമെന്ന ഹർജിയിൽ കൊച്ചിൻ കോർപ്പറേഷനും ജി.സി.ഡി.എയ്ക്കും വിമർശനമുണ്ട്.

മറൈൻ ഡ്രൈവ് സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ചവരുത്തിയെന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്.

Tags
Back to top button